Wednesday 22 March 2017


 2017-18
പുതിയ അധ്യയന വര്‍ഷത്തിലേക്ക് സ്വാഗതം2017-18

 
ട്രാഫിക്ക് ബോധവല്‍ക്കരണ ക്ലാസ്സ് 
21/3/17 ന് പുത്തന്‍കുരിശു പോലീസ് സര്‍ക്കിള്‍ ഇന്‍‌സ്പെക്റ്റര്‍ ശ്രീ .എ .എല്‍ .യേശുദാസിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് വേണ്ടി ട്രാഫിക്ക് ബോധവല്‍ക്കരണ ക്ലാസ്സ് നടന്നു.ക്ലാസില്‍ മുപ്പതോളം കുട്ടികള്‍ പങ്കെടുത്തു.ക്ലാസില്‍ മികച്ച പ്രകടനം നടത്തിയ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.


 

ബാലോല്‍സവം-വാര്‍ഷികാഘോഷം

സ്കൂള്‍ ബാലോല്‍സവവും വാര്‍ഷികാഘോഷവും 10/03/2017 ന് നടന്നു.ചുറ്റുപാടുമുള്ള അംഗനവാടികള്ല്‍ നിന്നും നൂറോളം നഴ്‌സറി കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു.കുട്ടികളുടെ കലാപരിപാടികള്‍ അവതരിപ്പിച്ചു.പങ്കെടുത്ത എല്ലാവര്‍ക്കും സമ്മാനങ്ങള്‍ കൊടുത്തു.രാമമംഗലം ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീ .സതീഷ് ഉദ്ഘാടനം നിര്‍വഹിച്ചു.


 

Thursday 2 March 2017

എസ് എസ് എല്‍ സി -2017 മാര്‍ച്ച് 
നൈറ്റ് ക്ലാസ്
 

Monday 27 February 2017

ജി എച്ച് എസ്സ് എസ്സ് മാമ്മലശ്ശേരി ഹൈ ടെക് തലത്തിലേക്ക്

ജി എച്ച് എസ്സ് എസ്സ് മാമ്മലശ്ശേരിയിലെ പൂര്‍വ്വ വിദ്യാര്‍ഥികളുടെ കൂട്ടായ്മ സ്കൂള്‍ ഹൈ ടെക്ക് ആക്കുന്നതിനുള്ള ശ്രമത്തില്‍ അഞ്ച് ക്ലാസ് മുറികള്‍ ടൈല്‍ ഇട്ട് മനോഹരമാക്കുകയും ആവശ്യമായ ഇലക്ട്രിഫിക്കേഷന്‍ നടത്താനും തീരുമാനിച്ചിരുന്നു.ശ്രീ ഏലിയാസ് മാത്യു,ശ്രീ ഫിലിപ് കെ സി എന്നിവരുടെ നേത‍ൃത്വത്തില്‍ നടന്ന പൂര്‍വ്വ വിദ്യാര്‍ഥി സംഗമത്തില്‍ നൂറുക്കണക്കിന് പൂര്‍വ്വ വിദ്യാര്‍ഥികളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു.ക്ലാസ് മുറികള്‍ നവീകരിക്കാനുള്ള സാമ്പത്തിക സഹായം പൂര്‍വ്വ വിദ്യാര്‍ഥി സംഘടനാ പ്രതിനിധികള്‍ സ്കൂളിന് കൈമാറി.ചടങ്ങില്‍ പൂര്‍വ്വ വിദ്യാര്‍ഥികളായ ശ്രീ കുര്യന്‍ എം പി,ജോര്‍ജ് പിജെ,ജോയി ടി ടി,രാജന്‍ എം,സജീവന്‍ എ എന്നിവര്‍ പങ്കെടുത്തു. ശ്രീ .സജീവന്‍ എ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.ഹെഡ്മാസ്റ്റര്‍ നന്ദി പറഞ്ഞു.

Thursday 16 February 2017

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2017

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‍ഞത്തിന്റെ ഭാഗമായി 27/01/2017 ന് സ്കൂളില്‍ അസംബ്ലി ചേര്‍ന്നു.തുടര്‍ന്ന് രക്ഷിതാക്കളും പൂര്‍വ്വവിദ്യാര്‍ഥികളും നാട്ടുകാരും ചേര്‍ന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ എടുത്തു.പിന്നീട് നടന്ന കൂട്ടായ്മയില്‍ സ്കൂള്‍ വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.സ്കൂള്‍ വികസന സമിതി രൂപീകരിച്ചു.





Saturday 10 December 2016

നവകേരളം-ഹരിതകേരളം

ജി എച്ച് എസ്സ് എസ്സ് മാമ്മലശ്ശേരയില്‍ നവകേരളം-ഹരിതകേരളം പരിപാടിയുടെ ഉദ്ഘാടനം 8/12/2016 ന് നടന്നു.യോഗത്തില്‍ രാമമംഗലം പഞ്ചായത്ത് 8)o വാര്‍ഡ് മെമ്പര്‍ ശ്രീ സതീഷ് അദ്ധ്യക്ഷനായി.ജില്ലാപഞ്ചായത്ത് മെമ്പര്‍ ശ്രീ സുഗതന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.രാമമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ സുരേഷ് മുഖ്യപ്രഭാഷണം നടത്തി.തുടര്‍ന്ന് തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍ സ്കൂള്‍ പരിസരം വൃത്തിയാക്കി.സ്കൂളിന്റെ പുറകില്‍ ഉപയോഗശൂന്യമായി കിടന്നിരുന്ന പാറക്കുളം വൃത്തിയാക്കി.ഉദ്ഘാടന സമ്മേളനത്തില്‍ ശ്രീ ഏലിയാസ് മാത്യു സ്വാഗതവും പ്രിന്‍സിപാള്‍ ശ്രീ വിഷ്ണുകുമാര്‍ നന്ദിയും പറ‍ഞ്ഞു.

Friday 9 September 2016

ഓണാഘോഷം 2016
ഓണാഘോഷം 9/9/2016 ന് വിപുലമായ പരിപാടികളോടെ നടന്നു.അദ്ധ്യാപകര്‍ക്കും കുട്ടികള്‍ക്കുമുള്ള മല്‍സരങ്ങള്‍,ഓണസദ്യ എന്നിവ സംഘടിപ്പിച്ചു.രക്ഷിതാക്കളും നാട്ടുകാരും പരിപാടിയില്‍ സഹകരിച്ചു.